Connect with us

Covid19

ചരിത്ര തകര്‍ച്ചക്ക് ശേഷം അമേരിക്കയില്‍ എണ്ണ വില പൂജ്യത്തിന് മുകളില്‍

Published

|

Last Updated

വാഷിംഗ്ടണ്‍  |  തകര്‍ന്നടിഞ്ഞ് തിങ്കളാഴ്ച നെഗറ്റീവിലെത്തിയ അമേരിക്കയിലെ എണ്ണ വില ഇന്ന് പൂജ്യത്തിന് മുകളില്‍. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക്ഡൗണും യാത്ര നിയന്ത്രണവും നിലനില്‍ക്കെ ആവശ്യക്കാരില്ലാതായതാണ് എണ്ണവില ഈ രിതിയില്‍ കൂപ്പുകുത്താന്‍ ഇടയായത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് എണ്ണവില നെഗറ്റീവിലെത്തിയത്. തിങ്കളാഴ്ച വില കുത്തനെ ഇടിഞ്ഞ് ബാരലിന് 6.75 ഡോളര്‍ വരെയെത്തിയിരുന്നു.

യു സിലെ ബെഞ്ച്മാര്‍ക്ക് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റിന്റെ മേയിലേക്കുള്ള വില ബാരലിന് 1.10 ഡോളറായി. ന്യൂയോര്‍ക്കില്‍ 37.63 ഡോളറില്‍ ക്ലോസ് ചെയ്തതിന് ശഷമാണിത്. മേയിലേക്കുള്ള കരാര്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് എണ്ണവില താഴേക്കുപതിച്ചത്. ഇതോടെ പുതിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ എണ്ണയുത്പാദകര്‍ക്കു മുന്നില്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്.

എന്നാല്‍ നിലവിലെ സംഭരണികളും സംഭരണ സൗകര്യങ്ങളും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വില കുത്തനെ കുറഞ്ഞിട്ടും വാങ്ങാന്‍ വ്യാപാരികളെത്തുന്നില്ല. ജൂണിലെ വിതരണ കരാറിലാണ് വ്യാപാരികള്‍ ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണുകളും യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണ വില കൂപ്പുകുത്തിയത്.

ഇതിനിടെ കഴിഞ്ഞ ആഴ്ച സൗദി ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങളും റഷ്യയും എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ നിലവിലെ വെട്ടിക്കുറക്കലുകള്‍ പര്യാപ്തമല്ലെന്നാണ് സൂചന. സംഭരണ ശേഷികളെല്ലാം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.

 

Latest