Connect with us

Saudi Arabia

രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിളവ് പ്രഖ്യാപിച്ചു

Published

|

Last Updated

റിയാദ്  |കൊവിഡ് 19 വ്യാപനം മൂലം സഊദിയില്‍ കര്‍ഫ്യു നിലവില്‍ വരികയും സ്‌കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചതോടെ രാജ്യത്തെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളിലും ഫീസിളവ് നല്‍കാന്‍ തീരുമാനമായി. പുതിയ തീരുമാനം വന്നതോടെ ഇനിമുതല്‍ ട്യൂഷന്‍ ഫീസുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് ഹയര്‍ബോര്‍ഡിന്റെയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായത്.

2020 ജൂണ്‍ മാസം വരെ ട്യൂഷന്‍ ഫീസ് മാത്രമാണ് ഈടാക്കുക.ഈ കാലയളവില്‍ മറ്റ് ഫീസുകള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട് . ഫീസ് കുടിശ്ശിക നിലല്‍ക്കുന്നതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങിയിരിക്കുന്നത് പുതിയ തീരുമാനം വന്നതോടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പ്രവേശനം അനുവദിക്കാനും തീരുമായിട്ടുണ്ട് .ഫീസ് കുടിശ്ശിക മാനദണ്ഡമാക്കരുതെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയതോടെ പല കുടുംബങ്ങളും പ്രയാസങ്ങള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ ഫീസിളവ് നല്‍കണമെന്നാവശ്യപെട്ട് രംഗത്ത് വന്നിരുന്നു,രക്ഷിതാക്കളുടെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനമെന്നും സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതിയും ഇന്ത്യന്‍ സ്‌കൂളുകളുടെ രക്ഷാധികാരിയുമായ ഡോ : ഔസാഫ് സഈദ് പറഞ്ഞു .ഇന്ത്യന്‍ എംബസിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍ക്ക് പുറമെ രാജ്യത്തെ മുഴുവന്‍ സ്വകാര്യ സ്‌കൂളുകളോടും ആവശ്യപെട്ടിട്ടുണ്ട്

നിലവില്‍ സ്‌കൂളുകളില്‍ നിന്ന് ഒരു ജീവക്കാരനെയും പിരിച്ചുവിടില്ലെന്നും ,മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന ശമ്പളം നല്‍കാനും അലവന്‍സുകളില്‍ ചെറിയ മാറ്റം വരുത്താനും എംബസി സ്‌കൂള്‍ ഭരണസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്