Connect with us

International

കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ യു എ ഇയില്‍ മരിച്ചു

Published

|

Last Updated

ദുബൈ | കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് യു എ ഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്.

അഹമ്മദ് കബീര്‍ ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അലി (അല്‍ ഐന്‍), നസീമ.

ദുബൈ അല്‍ജറാന്‍ പ്രിന്റിങ് പ്രസ് നടത്തി വന്നിരുന്ന കോശി സഖറിയ ദുബൈ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരപ്പെടുന്നത്. വി എസ് കോശിയുടെയും കുഞ്ഞുമോളുടെയും മകനാണ്.ഭാര്യ എലിസബത്ത് ദുബൈ വെല്‍കെയര്‍ ആശുപത്രിയില്‍ നഴ്‌സാണ് മകള്‍: ഷെറിന്‍