Connect with us

Saudi Arabia

സഊദിയില്‍ കൊവിഡ് മരണ സംഖ്യ 103 ആയി ഉയര്‍ന്നു;രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞു

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്ത് 1,122 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 10,484 ആയി ഉയര്‍ന്നു.

രോഗം ബാധിച്ച് പുതുതായി ആറ് പേരാണ് മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 103 ആയി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മക്കയിലാണ് .402 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത് .ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . കൂടുതല്‍ ആരോഗ്യ സുരക്ഷയുടെ ഭാഗമായി മക്കയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . റിയാദ് (200), ജിദ്ദ (186), മദീന (120), ദമാം (78), ഹുഫൂഫ് (63), ജുബൈല്‍ (39),ത്വായിഫ് (16), അല്‍ഖോബര്‍ (5), അബഹ (3), ബുറൈദ (3), നജ്‌റാന്‍ (3), അല്‍ മദ്ദ (1), യാമ്പു (1), അല്‍സുല്‍ഫി (1), അല്‍ദിരിയ (1) എന്നിവയാണ് പുതുതായി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങള്‍ .ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് മക്കയിലും (37), മദീനയിലും(32), ജിദ്ദ (18)യിലുമാണ്

92 പേര്‍ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,490 ആയി. രോഗബാധിതരില്‍ 27% സ്വദേശികളും 73% വിദേശികളുമാരാഗബാധിതരില്‍ ഒരു മാസം പ്രായമായ കുഞ്ഞ് മുതല്‍ 96 വയസ്സ് പ്രായമായവര്‍ വരെയാണ് രോഗബാധിതരായുള്ളത്.88 പേരുടെ നില ഗുരുതരമായി തൂടരുകയാണ്. ഇവര്‍ തീവ്ര പരിചരണത്തിലാണുള്ളത് .അഞ്ച് പേര്‍ മക്കയിലും ഒരാള്‍ ജിദ്ദയിലുമാണ് മരണപ്പെട്ടത് മരണപെട്ടവരെല്ലാം വിദേശികളാണ് .23 വയസ്സിനും 70 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടവര്‍ .മരണപെട്ടവര്‍ വിവിധ രോഗങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്നവരായിരുന്നെന്നും ആരോഗ്യ മന്ത്രലായ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പരിശോധനകള്‍ വ്യാപിപ്പിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടണമെന്നും, എല്ലാ വിദേശികള്‍ക്കും കോവിഡ് ചികിത്സ സൗജന്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Latest