Connect with us

Kerala

പ്രവാസികള്‍ കേന്ദ്ര തീരുമാനം വരുംവരെ കാത്തിരിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം  |നാട്ടിലേക്കു വരുന്ന കാര്യത്തില്‍ പ്രവാസികള്‍ കേന്ദ്ര തീരുമാനം വരുംവരെ കാത്തിരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലേക്കു വരുന്നവരുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടു ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പെടുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങള്‍ക്കു ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest