Connect with us

Kerala

മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനം മെയ് മൂന്ന് വരെ എല്ലാ ദിവസവും

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇനി എല്ലാ ദിവസവും ഉണ്ടാകും. തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി പേരാണ് വിദേശത്തുനിന്ന് ഉള്‍പ്പെടെ വിളിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം തുടരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇനി മുതല്‍ ഒന്നിടവിട്ട ദിവസങ്ങളിലെ വാര്‍ത്താസമ്മേളനം ഉണ്ടാകൂ എന്നു കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ തീരുമാനമാണ് മാറ്റിയത്.