Connect with us

International

കൊവിഡ് ഭീഷണി: ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് അനുമതി

Published

|

Last Updated

ന്യൂയോര്‍ക്ക് | രാജ്യമെങ്ങും കൊവിഡ് വൈറസ് ദുരന്തം തീര്‍ക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് അനുമതി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കി കൊണ്ട് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ പ്രത്യേക എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി.വിവാഹം നടത്തി കൊടുക്കുന്നതിനും ലൈസന്‍സ് നല്‍കുന്നതിനും അനുമതി നല്‍കുന്ന വ്യവസ്ഥകളും ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 മരണങ്ങള്‍ സംഭവിച്ചത് ന്യൂയോര്‍ക്കിലാണ്. 13,000 പേര്‍ക്കാണ് ഇവിടെ മാത്രം ജീവന്‍ നഷ്ടമായത്. ന്യൂയോര്‍ക്കില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗുംസ്റ്റേ അറ്റ് ഹോം ഉത്തരവും നിലനില്‍ക്കുന്നതിനാല്‍ പല വിവാഹങ്ങളും മുടങ്ങിപ്പോവുകയോ അനന്തമായി നീട്ടി വെക്കേണ്ടിവരികയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് ഗവര്‍ണറുടെ നടപടി.
വിവാഹത്തിന് സാധുത ലഭിക്കണമെങ്കില്‍ വധുവോ വരനോ ഒരാള്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്ന വ്യവസ്ഥ ഇളവു ചെയ്യുന്നതാണ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവ്.

Latest