Connect with us

Covid19

ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചു; പാലക്കാട് നഗരത്തിലേക്കുള്ള റോഡുകള്‍ അടച്ചു

Published

|

Last Updated

പാലക്കാട് | പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ടാക്കി പ്രഖ്യാപിച്ചതിന് പിറകെ നഗരത്തിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് പിന്നാലെയാണിത്. ഉച്ചക്ക് രണ്ട് മണിക്ക് ശേഷമാണ് റോഡുകള്‍ അടച്ചത്.

നഗരത്തിന്റെ അകത്തേക്കും പുറത്തേക്കും ഓരോ പോയിന്റുകളിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. മറ്റ് എല്ലാ വഴികളും പോലീസ് അടച്ചു. അനിയന്ത്രിതമായി നഗരത്തിലേക്ക് വാഹനങ്ങള്‍ വന്നതോടെയാണ് പോലീസ് ഇടപെടല്‍. അതേ സമയം മുന്നറിയിപ്പില്ലാതെയാണ് റോഡുകള്‍ അടച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

---- facebook comment plugin here -----

Latest