Connect with us

International

ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരെ വിജയ് മല്ല്യ നല്‍കിയ ഹരജി ബ്രിട്ടീഷ് കോടതി തള്ളി

Published

|

Last Updated

ലണ്ടന്‍ | സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നേരിടാന്‍ തന്നെ ഇന്ത്യക്കു കൈമാറണമെന്ന 2018ലെ ബ്രിട്ടീഷ് ഹൈക്കോടതി ഉത്തരവിനെതിരെ വിവാദ വ്യവസായിയും മദ്യരാജാവുമായ വിജയ് മല്ല്യ സമര്‍പ്പിച്ച ഹരജി തള്ളി. ഇമെയില്‍ വഴിയാണ് ജസ്റ്റിസുമാരായ ഇര്‍വിനും എലിസബത്ത് ലെയിംഗും ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

നിരവധി ഇന്ത്യന്‍ ബേങ്കുകളില്‍ നിന്നായി മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് (കെ എഫ് എ) 9,000 കോടി രൂപ വായ്പ വാങ്ങിയതില്‍ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് 64കാരനായ മല്ല്യ വിചാരണ നേരിടേണ്ടത്. മല്ല്യയെ കൈമാറുന്ന കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.