Connect with us

Covid19

കൊവിഡ്: 55 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ യു എ ഇയിലേക്കയച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 ചികിത്സക്കായി ആദ്യ ഘട്ടമെന്ന നിലയില്‍ 55 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ യു എ ഇയിലേക്കയച്ച് ഇന്ത്യ. മൂന്നു കോടി ഗുളികകള്‍ നല്‍കാമെന്നാണ് യു എ ഇക്ക് ഇന്ത്യ വാഗ്ദാനം നല്‍കിയിട്ടുള്ളത്. ഇന്ത്യയുടെ സഹകരണത്തിനും പിന്തുണക്കും ഡല്‍ഹിയിലെ യു എ ഇ എംബസി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ത്വരിതഗതിയില്‍ നടപടി സ്വീകരിച്ചതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായും ട്വീറ്റില്‍ പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍, അമേരിക്കയുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിലക്ക് ഭാഗികമായി നീക്കുകയും 13 രാഷ്ട്രങ്ങള്‍ക്ക് മരുന്നു നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Latest