Connect with us

Covid19

ലോക്ക്ഡൗണ്‍ ലംഘിച്ചു; കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം |  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊല്ലം കലക്ടറേറ്റില്‍ പരാതി നല്‍കാനെത്തിയ ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അഞ്ചില്‍ കൂടുതല്‍ പേരുമായി കലക്ടറേറ്റിലെത്തിയതിനാണ് അറസ്റ്റ്. ബിന്ദു കൃഷ്ണയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഒപ്പ് ശേഖരണം നടത്തിയിരുന്നു. ഇത് അടങ്ങിയ നിവേദനവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയപ്പോഴാണ് അറസ്റ്റ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് നിവേദനം കൊടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നത്.