Connect with us

Covid19

മുംബൈയില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മുംബൈ |  മുംബൈയില്‍ 21 മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. 160 ഓളം മാധ്യമ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയാക്കിയിരുന്നു. അവരില്‍ നിന്നാണ് 21 പേര്‍ക്ക് രോഗം കണ്ടെത്തിയത്. അതിനിടെ ഇന്നലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ചെന്നൈയില്‍ ഇന്ന് രു മാധ്യമപ്രവര്‍ത്തകന് കൂടി വൈറസ് സ്ഥിരീകരിച്ചു. ഒരു പ്രമുഖ പത്രത്തിന്റെ ഡെസ്‌ക്കില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ പത്രത്തിലെ 100 ഓളം പേരെ നിരീക്ഷണത്തിലാക്കി. ചെന്നൈയില്‍ മാദ്യമ പ്രവര്‍ത്തകര്‍ക്കിടയിലും റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്.

നേരത്തെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. രോാഗം സ്ഥിരീകരിച്ച 21 പേരും വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ വീട്ടിലുള്ള ആളുകള്‍ക്കും രോഗം പകരാനുള്ള സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു മുംബൈ പ്രസ്‌ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്. വര്‍ക്ക് ഫ്രം ഹോം എടുക്കുന്നതിന് മുമ്പ് ഈ മാധ്യമ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പോകുകയും പല മാധ്യമ പ്രവര്‍ത്തകരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ നിരവധി പേരെ നിരീക്ഷണത്തില്‍ ആക്കേണ്ടതായുണ്ട്.