Connect with us

Covid19

ഇസ്ലാമോഫോബിയ വളര്‍ത്തുന്നത് അവസാനിപ്പിക്കണം; കേന്ദ്ര സര്‍ക്കാറിനോട് ഇസ്‌ലാമിക രാജ്യങ്ങള്‍

Published

|

Last Updated

ജിദ്ദ | കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ഇസ്‌ലാമിക രാജ്യങ്ങള്‍. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷ (ഒ ഐ സി)ന്റെ മനുഷ്യാവകാശ വിഭാഗമായ ഐ പി എച്ച് ആര്‍ സിയാണ് പ്രതിഷേധം അറിയിച്ചത്.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിംകളെ ചിത്രീകരിക്കുന്നു. വിവേചനവും അതിക്രമങ്ങളും അവര്‍ക്കെതിരെ ഉയരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനോട് അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രംഗത്തെത്തി. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയിലുണ്ടായ ഉയര്‍ന്ന പട്ടിണിയില്‍ നിന്നും പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍
മോദി സര്‍ക്കാര്‍ മുസ്‌ലിംകളെ ലക്ഷ്യമിടുകയാണെന്ന് ഇംറാന്‍ഖാന്‍ പറഞ്ഞു. നാസികള്‍ ജര്‍മനിയില്‍ ജൂതരോട് ചെയ്യുന്നതിനു സമാനമാണിത്. മോദിസര്‍ക്കാറിന്റെ വംശീയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കൂടുതല്‍ തെളിവാണിതെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest