Connect with us

Covid19

ലോക്ക്ഡൗണ്‍ നിര്‍ദേശം കാറ്റില്‍ പറത്തി ഛത്തീസ്ഗഢ്‌ മന്ത്രിയുടെ കാര്‍ യാത്ര

Published

|

Last Updated

‌റായ്പൂര്‍ |  ലോക്ക്ഡൗണ്‍ നിര്‍ദേശം മറികടന്ന് കാറില്‍ അനാവശ്യമായി 250 കിലോമീറ്ററോളം യാത്ര ചെയ്ത് ഛത്തീസ്ഗഢ് മന്ത്രി. സംസ്ഥാന എക്‌സൈസ് മന്ത്രി കവാസി ലഖ്മയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. . വീട്ടിലിരുന്ന് മടുത്തത് കൊണ്ടാണ് യാത്രയെന്നാണ് സംഭവത്തില്‍ മന്ത്രിയുടെ വിശദീകരണം. കൊവിഡ് നിയന്ത്രണം മൂലം വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് മന്ത്രിമാരുടെ ഈ ആഘോഷ യാത്രകളെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മെയ് മൂന്ന് വരെ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആ അവസരത്തിലാണ് ലോക്ക് ഡൗണ്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി മന്ത്രിയുടെ യാത്ര.

സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്നും അകമ്പടിയോടെയായിരുന്നു യാത്ര. റായ്പൂരിലെ വീട്ടിലിരുന്ന് മടു” ലഖ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ലോക്ക് ഡൗണ്‍ നീക്കാന്‍ ജില്ലകള്‍ അഭ്യര്‍ഥിച്ചാല്‍ അത് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.