Connect with us

Covid19

കൊവിഡ് ബാധിക്കുന്നത് മതവും ജാതിയും നോക്കിയല്ല; എല്ലാവരും ഒരുമിച്ച് നില്‍ക്കണം- പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | മതം, നിറം, ജാതി, ഭാഷ, വംശം എന്നിവ നോക്കിയല്ല കോവിഡ് മഹാമാരി മനുഷ്യനെ അക്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ആളുകളേയും ഒരു പോലെയാണ് ഇത് ബാധിക്കുക. ഇതിനാല്‍ ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയായിരിക്കണം നാം അതിനെ നേരിടേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പരിശോധക്ക് ശേഷം മാത്രമേ മുസ്ലിം രോഗികളെ പ്രവേശിപ്പിക്കൂ എന്നു പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡിനിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മുന്‍ കാലങ്ങളില്‍ നിന്ന് വിത്യസ്തമായി ലോകമൊന്നാകെ പൊതുവെല്ലുവിളിയെ നേരിടുകയാണ്. ഒത്തൊരുമയായിരിക്കും നമ്മുടെ ഭാവി നിര്‍ണയിക്കുക. ഇന്ത്യയില്‍ നിന്നുള്ള വലിയ ആശയങ്ങള്‍ക്ക് ആഗോള പ്രസക്തിയും പ്രായോഗികതയും കണ്ടെത്തണം. ഇന്ത്യ്ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യ വര്‍ഗത്തിനും ഗുണം ചെയ്യാനുള്ള കഴിവ് അത്തരം ആശയങ്ങള്‍ക്കുണ്ടായിരിക്കണം.

കോവിഡിനു ശേഷമുള്ള കാലത്ത് ആധുനിക ബഹുരാഷ്ട്ര വിതരണ ശൃംഖലകളുടെ ആഗോള നാഡീകേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഇന്ത്യക്ക് കഴിയും. അതുകൊണ്ടു തന്നെ ഈ അവസരം പാഴാക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

 

Latest