Connect with us

Covid19

കേരളം കൊവിഡ് മാര്‍ഗ നിര്‍ദേശം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി |  കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളുടെ നിര്‍ദേശം മറികടന്ന് കൂടുതല്‍ മേഖലകളില്‍ കേരളം ഇളവ് നല്‍കിയതില്‍ വിമര്‍ശം. കൊവിഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് കേരളത്തിന്റെ നടപടിയെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് കത്തയച്ചത്. കര്‍ശനമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശം പാലിക്കണമെന്നും ഇളവുകള്‍ പ്രഖ്യാപിച്ചത് കേരളം തിരുത്തണമെന്നും കത്തിലുണ്ട്. വര്‍ക് ഷോപ്പുകള്‍ക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോാട്ടലുകള്‍ക്കും, ബുക്ക് സ്റ്റാളുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. സ്‌കൂട്ടറില്‍ പുറകില്‍ ആളെ ഇരത്തിയത്. കാറില്‍ പുറകിലിരിക്കാന്‍ അനുവാദം നല്‍കിയത് എന്നിവയെല്ലാം ചട്ടലംഘനമാണെന്ന് കത്തിലുണ്ട്.

പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്.