Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് മരണം 500 കടന്നു; കൊവിഡ് തീവ്രത കുറഞ്ഞ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനത്തിലും മരണ നിരക്കിലും കുറവില്ല. ഇതിനകം 519 പേര്‍ക്ക് െൈവെറസ് ബാധിതരുടെ എണ്ണം 16,116 ആയി. 287 ജില്ലകളിലായി 2302 പേര്‍ക്ക് രോഗം ഭേദമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്നലെ മാത്രം 1324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് വ്യാപനം ഒരിടത്ത് വര്‍ധിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ ഇളവ് അനുവദിച്ച് തുടങ്ങും. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണം തുടരും. രാജ്യത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടാകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊവിഡ് തീവ്രതയില്ലാത്തയിടങ്ങളില്‍ കാര്‍ഷിക മേഖലകള്‍, വ്യാപാര മേഖലകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങിയവയക്കാണ് ഇന്ന് മുതല്‍ ് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുക. അതേ സമയം മെയ് 3വരെ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഒപ്പം പഞ്ചാബ് സര്‍ക്കാരും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തില്ലെന്നറിയിച്ചു.തെലുങ്കാനയില്‍ മെയ് ഏഴ് വരെ ലോക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി കെചന്ദ്രശേഖര്‍ റാവുവും വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്രയില്‍ കൊവിഡ് 19 കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇവിടെ ഇതിനകം 3651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 328 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലത്തെ 11 അടക്കം 211 പേര്‍ മഹാരാഷ്ട്രയില്‍ മരിച്ചു. ധാരാവിയില്‍ 20 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം മരണ നിരക്കും രോഗബാധിതരും വന്‍ തോതില്‍ വര്‍ധിക്കുകയാണ്. രോഗ വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തമിഴ്‌നാട് ഇപ്പോല്‍ അഞ്ചാം സ്ഥാനത്താണുള്ളത്. ഇന്നലെ മാത്രം ഗുജറാത്തില്‍ പത്ത് പേരാണ് മരിച്ചത്.

 

Latest