Connect with us

International

സഊദി അമേരിക്കക്ക് 600,000 ബാരല്‍ എണ്ണ വില്‍ക്കാന്‍ ഒരുങ്ങുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍  | സഊദി അറേബ്യ പ്രതി ദിനം 600,000 ബാരല്‍ എണ്ണ അമേരിക്കക്ക് വില്‍ക്കാന്‍ ഒരുങ്ങുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടശേഷം കനത്ത വിലയിടിവാണ് എണ്ണവിപണിയില്‍ സഊദി അറേബ്യ അടക്കമുള്ള ഒപെക് രാജ്യങ്ങള്‍ നേരിട്ടത് . വിപണിയെ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ പ്രത്യേക യോഗം ചേരുകയും പ്രതിദിന ഉത്പാദനം പത്ത് ശതമാനം കുറക്കാന്‍ തീരുമാനിക്കുകയും ചെയ്തതിന് തൊട്ടു പിറകെയാണ്അമേരിക്കയുമായി പുതിയ കരാര്‍ നിലവില്‍ വന്നിരിക്കുന്നത് .നേരത്തെ എണ്ണ ഉത്പാദനം വെട്ടികുറക്കുന്നതില്‍ നിന്നും റഷ്യ പിന്മാറിയിരുന്നു .കോവിഡ് വ്യാപനം മൂലം ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് ഉത്പാദനം കുറയ്ക്കാന്‍ അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കിടെയാണ് റഷ്യ ഉത്പാദനം കുറക്കാന്‍ തയ്യാറായത്

മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം ഉല്‍പാദനം 9.7 ദശലക്ഷം ബാരല്‍ (ബിപിഡി) കുറയ്ക്കാനും 2022 ഏപ്രില്‍ വരെ രണ്ട് വര്‍ഷത്തേക്ക് ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുമായിരുന്നു ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത് .വിപണിയിലെ അമിത വിതരണ പ്രശ്‌നം പരിഹരിക്കാതിരുന്നാല്‍ വില കുറയുകയും യുഎസ് എണ്ണ വ്യവസായത്തെ ദുരിതത്തിലാക്കുകയും ചെയ്തു.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ ആഗോള എണ്ണ ആവശ്യം മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്.

Latest