Connect with us

Uae

ദുബൈ ഐ സി എഫ് മര്‍കസ് വളണ്ടിയര്‍ സമര്‍പണം പ്രൗഢമായി

Published

|

Last Updated

ദുബൈ | കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധികൃതരെ സഹായിക്കുന്നതിന്നായി ദുബൈ ഐ സി എഫ് മര്‍കസിന്റെ ആഭിമുഖ്യത്തില്‍ രണ്ടാംഘട്ട വളണ്ടിയര്‍ വിംഗിനെ സേവനപ്രവര്‍ത്തനത്തിനു സജ്ജമാക്കി. ദുബൈ പോലീസുമായി സഹകരിച്ച് ഹോര്‍ അല്‍ അന്‍സ് മേഖലയിലെ സേവനപ്രവര്‍ത്തനത്തിനാണ് 145 പേരടുങ്ങുന്ന സംഘത്തെയാണ് രംഗത്തിറക്കിയത്. മേഖലയെ നാലു സോണുകളാക്കി തിരിച്ച് ഈ സന്നദ്ധസേവകര്‍ ഇന്നലെ മുതല്‍ കര്‍മസജ്ജരായി. പ്രദേശത്തെ ട്രാഫിക്, സുരക്ഷ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുസമയ സേവനവുമായി ഇവര്‍ പുറത്തുണ്ടാവും. വിവിധ ഭാഷാകളില്‍ പ്രാവീണ്യമുള്ള ആളുകളാണ് പ്രവര്‍ത്തനത്തിനിറങ്ങുന്നത്.
ഇന്നലെ കാലത്ത് 8.30 ന് ഹോര്‍ അല്‍ അന്‍സ് യുനൈറ്റഡ് ഹൈപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന വളണ്ടിയര്‍ സമര്‍പണ ചടങ്ങില്‍ ദുബൈ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായ മേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഫലാസി, മേജര്‍ മാജിദ് ഈസ മുഹമ്മദ്, മുഹമ്മദ് അബ്ദുല്ല ബൂഹസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കൊവിഡ് വൈറസിനെ തുരത്തുന്നതിനു എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്. ദുബൈയെ വൈറസ് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വിവിധ സമൂഹങ്ങള്‍ പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ദുബൈ പോലീസിലെ ലെഫ്. കേണല്‍ ഖലീഫ അലി റാശിദ് പറഞ്ഞു. ജനങ്ങള്‍ പോലീസ് അധികാരികളുടെയും മറ്റു ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളുടെയും നിര്‍ദേശം പാലിച്ചുകൊണ്ട് ലോകം നേരിടുന്ന പ്രതിസന്ധിയെ മറികടക്കുന്നതിനു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുബൈ ഐ സി എഫ് , മര്‍കസ് സാരഥികളായ ഡോ. അബ്ദുല്‍ സലാം സഖാഫി, ശരീഫ് കാരശ്ശേരി, കരീം തളങ്കര, ഫസല്‍ മട്ടന്നൂര്‍, ജമാല്‍ ഹാജി ചങ്ങരോത്ത്, ശംസുദ്ധീന്‍ പയ്യോളി, അബ്ദുല്‍ സലാം കോളിക്കല്‍, മുഹമ്മദ് സൈനി, നിയാസ് ചൊക്ലി, അബ്ദുല്‍ ജലീല്‍ നിസാമി, അബുള്ള സഖാഫി കുണ്ടാല, ശക്കീര്‍, മുസ്തഫ കന്മനം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.