Connect with us

Bahrain

ബഹ്‌റൈനില്‍ ഇന്ത്യക്കാരടക്കം നൂറ് പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

മനാമ  | ബഹ്‌റൈനില്‍ 100 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 1,107 ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരടക്കം 78 പേര്‍ വിദേശ തൊഴിലാളികളാണ്. ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയ രണ്ട് പേര്‍ക്കും , ഇരുപത് പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നതെന്ന് ബഹ്‌റൈന്‍ രോഗായ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

കൊവിഡ് ബാധയേറ്റ് ഏഴ് പേരാണ് മരണപ്പെട്ടത്.1107 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരതരാവസ്തയിലാണ്.ഞായറാഴ്ച നാലുപേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 759 ആയി. കൂടുതല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,565 ലബോറട്ടറി ടെസ്റ്റുകളാണ് നടത്തിയത്. 85,126 പേരെ പരിശോധനക്ക് വിധേയമാക്കിയതായും വരും ദിവസങ്ങളില്‍ മൊബൈല്‍ പരിശോധനാ സംഘത്തിന്റെ സേവനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു

---- facebook comment plugin here -----

Latest