Connect with us

Covid19

തമിഴ്‌നാട്ടില്‍ 105 പേര്‍ക്ക്കൂടി കൊവിഡ്; രോഗികളുടെ എണ്ണം 1477 ആയി

Published

|

Last Updated

ചെന്നൈ |തമിഴ്‌നാട്ടില്‍ 105 പേര്‍ക്കുകൂടി ഞായറാഴ്ച കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 രോഗികളുടെ എണ്ണം 1477 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും ഒരു ദിവസം കൊണ്ട് വലിയ വര്‍ധനയുണ്ടായത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. രോഗമുക്തി നേടിയ 46 പേര്‍ ഞായറാഴ്ച ആശുപത്രിവിട്ടു. ഇതോടെ തമിഴ്‌നാട്ടില്‍ ആശുപത്രിവിട്ടവരുടെ എണ്ണം 411 ആയി.

അതേ സമയം കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമാൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരു മണിക്കൂറില്‍ നാല് രജിസ്‌ട്രേഷനുകള്‍ നടത്താനാണ് അനുമതി .
വ്യവസായ ശാലകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചശേഷം ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നകാര്യം തീരുമാനിക്കും. അതുവരെ നിലവിലുള്ള ലോക്ക്ഡൗണ്‍ മാറ്റമില്ലാതെ തുടരുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest