Connect with us

Ongoing News

സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,088 പേര്‍ക്ക്

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,088 പേര്‍ക്ക് കൂടി പുതുതായി രോഗം കണ്ടെത്തിയതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 9,362 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

പുതുതായി അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 97 ആയി. നാലുപേര്‍ മക്കയിലും , ഒരാള്‍ ജിദ്ദയിലുമാണ് മരണപ്പെട്ടത് .മരണപ്പെട്ടവര്‍ എല്ലാം വിദേശികളാണ് .ഇവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.34 വയസ്സിനും 64 വയസ്സിനും ഇടയിലുള്ളവരാണ് മരണപ്പെട്ടവര്‍ .

ഞായറാഴ്ച ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ് .251 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.മക്കയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് വിദേശികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജിദ്ദ (210), ദമാം (194), മദീന (177), അല്‍ഹുഫുഫ് (123), റിയാദ് (85), അല്‍സുല്‍ഫി (9), ത്വാഇഫ് (7), യാമ്പു (6) ), ദ ഹ്‌റാന്‍ (4), ഹായില്‍ (4), റാസ് തനുര (3),ഉനൈസ (3), ജുബൈല്‍ (3), തബൂക്ക് (2), റാബിഗ് (2), അല്‍ ബഹ (1), മഹായില്‍ ആസിര്‍ (1) അല്‍ ഖര്‍ജ് (1), അല്‍അയസ് (1), ബിഷ (1) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

69 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗമുക്തി ലഭിച്ചവര്‍ 1,398 ആയി ഉയര്‍ന്നിട്ടുണ്ട്. വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതോടെയാണ് രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത് .വിദേശികളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 83ശതമാനം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. സ്വദേശികളുടെ രോഗ ബാധയുടെ നിരക്ക് 17 ശതമാനമാണ്. 7,867 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 93 പേരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

രോഗ മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ദ്ധന
രാജ്യത്ത് കോവിഡ്് 19 കണ്ടെത്തിയ ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം 1,398 ആയി ഉയര്‍ന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗം ഭേദമായവരുടെ എണ്ണം സഊദിയിലാണ്.പുതുതായി രോഗം കണ്ടെത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിദേശികളിലാണ് . രാജ്യത്ത് രോഗ വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ , താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന തുടരുമെന്നും രാജ്യത്ത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 180,000 കൊവിഡ് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Latest