Connect with us

Kerala

പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുന്നു; തന്റേത് രാഷ്ട്രീയ നിയമനമല്ല: ജസ്റ്റിസ് ഉബൈദ്

Published

|

Last Updated

കൊച്ചി | റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാന്‍ നിയമന വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ്. തന്റേത്് രാഷ്ട്രീയ നിയമനമല്ല. ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണ് നടന്നിരിക്കുന്നതെന്നും ഉത്തരവ് ലഭിച്ചാല്‍ ഉടന്‍തന്നെ സ്ഥാനമേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ നിയമനത്തെചൊല്ലി പ്രതിപക്ഷം അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള കേസ് റദ്ദാക്കിയുള്ള വിധിയും താന്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ച റിട്ട. ഹൈക്കോടതി ജഡ്ജിയായ ഉബൈദിനെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ചെയര്‍മാനായി നിയമിക്കുന്നതിനെ ചൊല്ലി വന്‍ വിവാദമാണ് ഉടലെടുത്തത്.