Connect with us

Kerala

ആലപ്പുഴയില്‍ അതിഥി തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

Published

|

Last Updated

ആലപ്പുഴ | വള്ളികുന്നത്ത് അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി നാരായണ ബാബു (49) ആണ് മരിച്ചത്. വള്ളികുന്നം കാഞ്ഞിരത്തിന്‍മൂട് ജംഗ്്ഷനു സമീപം സാമില്ലിനോടു ചേര്‍ന്ന കിടപ്പുമുറിയില്‍ ആണ് നാരായണ ബാബുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈര്‍ച്ച മില്‍ തൊഴിലാളിയായിരുന്നു.

പ്രാഥമിക പരിശോധനയില്‍ ദേഹത്ത് മുറിവ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 3.45ഓടെയാണ് ശ്രദ്ധയില്‍പ്പെടുന്നത്. 10 വര്‍ഷത്തോളമായി വള്ളികുന്നത്ത് വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനായി ജംക്ഷനിലെ വ്യാപാര സ്ഥാപനത്തില്‍ എത്തിയിരുന്നു. ഇതിനു ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Latest