Connect with us

Kerala

വധഭീഷണിയെ ഗൗരവമായി കാണുന്നു; പിന്നില്‍ സിപിഎം: കെ എം ഷാജി

Published

|

Last Updated

കോഴിക്കോട്  |തനിക്കെതിരായ വധഭീഷണിയെ ഗൗരവമായാണ് കാണുന്നതെന്ന് കെ എം ഷാജി എംഎല്‍എ. ഭീഷണിക്ക് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നും ഷാജി ആരോപിച്ചു. വധഭീഷണിയുണ്ടായപ്പോള്‍ നിയമപരമായി ഡി ജി പിയെ അറിയിച്ചതാണ്. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. ഇന്റര്‍നെറ്റ് കോളുകള്‍ വഴിയും ഭീഷണിയുണ്ട്.

ഫേസ്ബുക്കിലെ ഭീഷണികള്‍ക്ക് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണ്. ഇങ്ങനെ ഭീഷണി നേരിട്ടവരാണ് പിന്നീട് കൊല്ലപ്പെട്ട ശുഹൈബും ടി പി ചന്ദ്രശേഖരനെയുമെല്ലാമെന്നും ഷാജി പറഞ്ഞു.

വധഭീഷണിയുണ്ടെന്ന് കാണിച്ച് കെ എം ഷാജി കഴിഞ്ഞദിവസമാണ് ഡി ജി പിക്ക് പരാതി നല്‍കിയത്.സതീഷ് ഡോണ എന്ന എടപ്പാള്‍ സ്വദേശി ഫേസ്ബുക്ക് കമന്റിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ഷാജി പരാതിയില്‍ പറയുന്നു.”ഷാജി എന്ന മൂരിയെ അറക്കാന്‍ സമയമായി, അറക്കും ഞങ്ങള്‍” എന്നാണ് സതീഷ് ഡോണ ഫേസ്ബുക്കില്‍ കമന്റിട്ടത്.

Latest