Connect with us

Covid19

'കൊവിഡ് വ്യാപനം തടയുന്നതില്‍ ചൈന പരാജയപ്പെട്ടു': ഇന്ത്യക്കായി ചൈന 190 ലക്ഷം കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍

Published

|

Last Updated

മുംബൈ | കൊവിഡ് വൈറസ് വ്യാപനം തടയുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും ലോകം മുഴുവന്‍ വൈറസ് വ്യാപിക്കുന്നതിന് അനുവദിച്ചെന്നും ആരോപിച്ച് മുംബൈ സ്വദേശി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചു. അഭിഭാഷകനായ ആശിഷ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കായി ചൈനയില്‍നിന്നും 190 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കിത്തരണമെന്നും 33 പേജുള്ള ഹരജിയില്‍ ആശിഷ് ആവശ്യപ്പെടുന്നു.

മനുഷ്യരാശിയോട് കാണിച്ച ഈ വിശ്വാസവഞ്ചനയ്ക്ക്, ഈ രോഗത്തെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും, വിലപ്പെട്ട വിഭവങ്ങളും സാമ്പത്തികനഷ്ടവും എല്ലാ രാജ്യങ്ങള്‍ക്കുമുണ്ടാക്കിയതിനാലും ചൈന ശിക്ഷിക്കപ്പെടണമെന്നും ഹരജിയില്‍ പറയുന്നു.

ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളുടെ വൃത്തിഹീനമായ സാഹചര്യത്തെക്കുറിച്ചും ഹരജിയില്‍ വിശദകരിക്കുന്നുണ്ട്. ആശിഷ് തന്റെ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്
,അത്യന്തംവൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വെറ്റ് മാര്‍ക്കറ്റില് മാംസവില്പന നടക്കുന്നതെന്നും പാമ്പുകള്‍, സിവെറ്റ്, നായ്ക്കള്‍, വവ്വാലുകള്‍ തുടങ്ങി വിവിധ തരം മാംസങ്ങള്‍ വില്‍ക്കപ്പെടുന്ന വെറ്റ് മാര്‍ക്കറ്റില്‍ ജന്ത
ചൈന അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങളും, ഐസിസിയുടെ റോം ചട്ടവും ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തിയ ആശിഷ് വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്നതില്‍ ചൈനക്ക് വീഴ്ച പറ്റിയെന്നും ഹരജിയില്‍ ആരോപിക്കുന്നു.

---- facebook comment plugin here -----

Latest