Connect with us

International

ജനാധിപത്യവാദികളുടെ കൂട്ട അറസ്റ്റുമായി ഹോങ്കോംഗ്

Published

|

Last Updated

ഹോങ്കോംഗ് | ഹോങ്കോംഗിൽ കഴിഞ്ഞ വർഷമുണ്ടായ ബഹുജന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 14 ജനാധിപത്യവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമ ഭീമനും ടാബ്ലോയ്ഡ് പത്രമായ ആപ്പിളിന്റെ സ്ഥാപകനുമായ ജിമ്മി ലായി, മുൻ നിയമനിർമാണ സഭാംഗങ്ങളായ മാർട്ടിൻ ലീഗ്, ആൽബർട്ട് ഹോ, ല്യൂംഗ് ക്വോക്ക് ഹംഗ്, നോക് ഹിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകനും മുതിർന്ന അഭിഭാഷകനുമായ ലീ ഹോങ്കോംഗിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാപക പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാണ്.

കഴിഞ്ഞ വർഷം ആഗസ്റ്റ് 31ന് നടന്ന സർക്കാർവിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തതിന് ജിമ്മി ലായിയെ ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ലീ ച്യുക്ക് യാൻ, യൂംഗ് സം എന്നിവർക്കൊപ്പമാണ് അറസ്റ്റ് ചെയ്തത്.
പുതിയ അറസ്റ്റുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുമെന്ന് പോലീസ് അറിയിച്ചതായി മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു. കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന ബില്ലിനെതിരെ കനത്ത പ്രതിഷേധമാണ് ഹോംങ്കോംഗിലുണ്ടായത്. ജനങ്ങൾ ഒന്നിച്ച് അണിനിരന്നതോടെ ബിൽ പിൻവലിച്ചിരുന്നു.
ലോക്ക്ഡൗണിനെ തുടർന്ന് പ്രക്ഷോഭങ്ങൾ അയഞ്ഞ സാഹചര്യത്തിലാണ് ഇവരുടെ അറസ്റ്റ്.
ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാമിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഹോങ്കോംഗിൽ ഭീകരതയുടെ വലയം സൃഷ്ടിക്കുകയാണെന്ന് ഡെമോക്രാറ്റിക് അംഗം ഗ്ലൗഡിയ മോ പറഞ്ഞു.