Connect with us

Kozhikode

'റമസാൻ ആത്മവിചാരത്തിന്റെ കാലം'; ക്യാമ്പയിൻ 21ന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട് | “റമസാൻ ആത്മ വിചാരത്തിന്റെ കാലം” എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമസാൻ ക്യാമ്പയിൻ ഈ മാസം 21ന് ആരംഭിക്കും. പേരോട് അബ്ദുർറഹ്മാൻ സഖാഫിയുടെ പ്രഭാഷണത്തോടെയാണ് ക്യാമ്പയിൻ ആരംഭിക്കുക. റമസാനിൽ ദിനേന എസ് വൈ എസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠന ക്ലാസുകൾ നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി യൂനിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പതിനഞ്ച് ലക്ഷം കുടുംബങ്ങളിൽ അന്വേഷണം നടത്തി ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങൾ വിലയിരുത്തി പരിഹാരം കണ്ടെത്തും. ഒറ്റക്ക് താമസിക്കുന്നവർ, പ്രവാസി കുടുംബങ്ങൾ, നിത്യരോഗികൾ മുതലായവർക്ക് ആവശ്യമായ സഹായങ്ങൾക്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന റമസാൻ കിറ്റ് വിതരണം ഈ കുടുംബങ്ങൾക്ക് ആശ്വാസമേകും.

കൊറോണക്കാലത്ത് മരുന്ന് വിതരണം, കിറ്റ് വിതരണം, സഹായധന വിതരണം മുതലായവ പ്രസ്ഥാന കുടുംബം ഒരുമിച്ച് എസ് വൈ എസ് സാന്ത്വനം വഴിയാണ് നടത്തുന്നത്. വിശുദ്ധ റമസാനിൽ ലോക്ക്ഡൗൺ തുടരുന്നതിനാൽ തറാവീഹ് നിസ്‌കാരവും മറ്റ് ജമാഅത്തുകളും സ്വന്തം വീടുകളിൽ തന്നെയാണ് നടക്കുക.

ആത്മസംസ്‌കരണത്തിന്റെ ഭാഗമായി മഹ്‌ളറതുൽ ബദ്‌രിയ്യ, ഖുർആൻ പാരായണം, ദിക്‌റ്, സ്വലാത്ത് എന്നിവ വ്യാപകമാക്കാൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ തെറ്റുകൂടാതെ പാരായണം ചെയ്ത് പരിശീലിക്കാൻ മീഡിയ മിഷൻ ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഫീരിഹാബിൽ ഖുർആൻ പഠന ക്ലാസ് എല്ലാ കുടുംബങ്ങളിലും എത്തിക്കും. റമസാനിലെ സവിശേഷ ദിനങ്ങളിൽ കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ പ്രധാന പ്രോഗ്രാമുകൾ നടക്കും.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ യൂനിറ്റുകളിലും മാസ്‌കുകൾ നിർമിച്ച് ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യും. സർക്കാർ പുറപ്പെടുവിച്ച എല്ലാ നിർദേശങ്ങളും പാലിക്കാനും പള്ളികളിലടക്കം എല്ലാ ഒത്തു ചേരലുകളും ഒഴിവാക്കാനും പ്രവർത്തകരോട് ആവശ്യപ്പെടും.

പട്ടുവം കെ പി അബൂബക്കർ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ പ്രവർത്തക സമിതി യോഗം ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി വിഷയമവതരിപ്പിച്ചു. അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, എ സൈഫുദ്ദീൻ ഹാജി, എൻ അലി അബ്ദുല്ല, വി എം കോയ മാസ്റ്റർ, സയ്യിദ് ത്വാഹ സഖാഫി, കെ മജീദ് കക്കാട്, എ മുഹമ്മദ് പറവൂർ, സുലൈമാൻ കരിവെള്ളൂർ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹാമിദ് മാസ്റ്റർ, ജി അബൂബക്കർ, മജീദ് ഹാജി നീലഗിരി, പനാമ മുസ്തഫ ഹാജി, അശ്‌റഫ് ഹാജി അലങ്കാർ, അഡ്വ. പി യു അലി, വി എച്ച് അലി ദാരിമി, ഡോ. ഇല്യാസ് കുട്ടി, മജീദ് തലപ്പുഴ, മുസ്തഫ കോഡൂർ, നാസർ ഹാജി ഓമച്ചപ്പുഴ, ടി കെ അബ്ദുൽ കരീം സഖാഫി ഇടുക്കി, റഫീഖ് അഹമ്മദ് സഖാഫി കോട്ടയം, എസ് നസീർ ആലപ്പുഴ, അബ്ദുർറഹ്മാൻ സഖാഫി ഊരകം, ഇ വി അബ്ദുർറഹ്മാൻ ഹാജി, സി കെ റാഷിദ് ബുഖാരി, ഇ യഅ്ഖൂബ് ഫൈസി, സിയാദ് കളിയിക്കാവിള സംബന്ധിച്ചു. പ്രൊഫ. യുസി അബ്ദുൽ മജീദ്, സി പി സെയ്തലവി ചെങ്ങര സംസാരിച്ചു.

Latest