Connect with us

Kerala

സ്പ്രിംഗ്ലര്‍ ഡാറ്റ വിശകലനത്തിന് യോഗ്യമായ കമ്പനി; ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്തിയാണ് കരാര്‍: മന്ത്രി ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിംഗ്ലര്‍ ഡാറ്റ വിശകലനത്തിന് യോഗ്യമായ കമ്പനിയാണെന്ന് നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍. ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്തിയാണ് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. ചട്ട പ്രകാരം ഐ ടി വകുപ്പിന് തീരുമാനമെടുക്കാനും കരാറില്‍ ഒപ്പിടാനും അധികാരമുണ്ട്. മറ്റു വകുപ്പുകള്‍ ഇതില്‍ ഇടപെടേണ്ടതില്ല. ഐ ടി സെക്രട്ടറിയുടെ നിലപാടില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. ഇത് നിയമ വകുപ്പിന് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഐ ടി വകുപ്പാണ്. ഐ ടി ഉദ്യോഗസ്ഥര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം.

ഡാറ്റ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത് ആശങ്കകള്‍ ഇല്ലാതാക്കാനാണെന്നുംഎല്ലാ ഫയലുകളും നിയമ സെക്രട്ടറി കാണേണ്ടതില്ല. ഒരു ഡാറ്റയും പുറത്തുപോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടുണ്ട്. കരാര്‍ മന്ത്രിസഭയില്‍ വരേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കരാര്‍ നിയമവിരുദ്ധമാണെങ്കില്‍ പ്രതിപക്ഷം എന്തുകൊണ്ട് കോടതിയില്‍ പോകുന്നില്ലെന്ന്  അദ്ദേഹം
ചോദിച്ചു.  വിഷയത്തില്‍ പാര്‍ട്ടി നയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല.

യു ഡി എഫിന്റെ കാലത്തെ കരാറുകളില്‍ ഒരു കടലാസ് പോലും സെക്രട്ടേറിയറ്റിലില്ല. എ ഡി ബി കരാറിന്റെ രേഖ കാണാനില്ല. എ ഡി ബി കരാര്‍ നിയമ വകുപ്പ് കണ്ടിരുന്നോയെന്ന് പ്രതിപക്ഷം പറയണം. കൊവിഡ് പ്രതിരോധത്തില്‍ ജനകീയ അംഗീകാരം സര്‍ക്കാറിനുണ്ട്. തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ ഭയം.മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ റേറ്റിംഗ് തകര്‍ക്കുകയാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം. കള്ളപ്രചാരണം വിജയിക്കാന്‍ പോകുന്നില്ലെന്നും
മന്ത്രി ബാലന്‍ കൂട്ടിച്ചേര്‍ത്തു.