Connect with us

Covid19

പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കുക : നവയുഗം

Published

|

Last Updated

ദമാം | പ്രവാസി ഇന്ത്യക്കാരോടുള്ള ചിറ്റമ്മനയം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങള്‍ അടക്കമുള്ളവ ഇന്ത്യയില്‍ നിന്നും സ്വന്തം പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സ്വന്തം നാട്ടിലേക്ക് മടക്കിക്കൊണ്ടുപോയത് നാം കണ്ടു. പാകിസ്ഥാന്‍ പോലും യു എ ഇയിലുള്ള തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടു വരാന്‍ നടപടി സ്വീകരിച്ചു വരുന്നു. ഒരു രാജ്യത്തിന് അതിന്റെ പൗരന്മാരോടുള്ള ഉത്തരവാദിത്വമാണത്. എന്നാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍.

കൊവിഡ് രോഗഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പരിഭ്രാന്തരായി കഴിയുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന് പരസ്യമായ നിലപാടെടുത്ത മോദി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് നവയുഗം കുറ്റപ്പെടുത്തി.

Latest