Connect with us

Covid19

അല്‍ഹസ്സയിലെ രണ്ട് നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

Published

|

Last Updated

ദമാം | കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അല്‍ഹസ്സ ഗവര്‍ണറേറ്റിന് കീഴിലെ രണ്ട് നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫൈസലിയ്യ, അല്‍ഫാദിലിയ്യ എന്നിവിടങ്ങളിലാണ് ശനിയാഴ്ച മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നത്. മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ കര്‍ഫ്യൂ തുടരും.
കര്‍ഫ്യൂ കാലയളവില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് മൂന്ന് മണിവരെ ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുള്ളത്.

കര്‍ഫ്യൂ നിലവില്‍ വന്നതോടെ ഫൈസലിയ്യ, അല്‍ഫാദിലിയ്യ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് പുറത്ത് പോവുന്നതിനും പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ദമാമിലെ അല്‍-അസീര്‍ പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.