Connect with us

Covid19

ബോധപൂര്‍വം വരുത്തിയതെങ്കില്‍ പ്രത്യാഘാതമുണ്ടാകും; കൊവിഡ് വ്യാപനത്തില്‍ ചൈനക്കെതിരെ വീണ്ടും ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് വ്യാപിച്ചതില്‍ ചൈനയെ വീണ്ടും കടുത്ത രൂപത്തില്‍ ആക്ഷേപിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിസന്ധി ചൈന ബോധപൂര്‍വം വരുത്തിയതാണെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് മുന്നറിയിപ്പു നല്‍കി. വിഷയത്തില്‍ ചൈന അന്വേഷണം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അതിലെ കണ്ടെത്തല്‍ അവര്‍ വെളിപ്പെടുത്തട്ടെ. തങ്ങളുടെതായ നിലക്ക് യു എസും അന്വേഷണം നടത്തിവരികയാണ്. കൊവിഡ് സംബന്ധിച്ച വസ്തുതാപരമായ കണക്കുകള്‍ ചൈന നേരത്തെ പങ്കുവച്ചിരുന്നുവെങ്കില്‍ ആഗോള തലത്തിലെ മരണ നിരക്ക് കുറയ്ക്കാന്‍ കഴിയുമായിരുന്നു. ട്രംപ് പറഞ്ഞു.

ഇതിനു പുറമെ, യു എസിലെ ചില സംഘടനകളും മറ്റും ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Latest