Connect with us

Covid19

ലോകത്ത് കൊവിഡ് മരണം 1,60,763; രോഗം സ്ഥിരീകരിച്ചത് 23,31,892 പേര്‍ക്ക്

Published

|

Last Updated

ന്യൂയോര്‍ക്ക് | ആഗോള തലത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 23,31,892 ആയി. 1,60,763 ആണ് ആകെ മരണം. കൊവിഡ് വ്യാപകമായി പടര്‍ന്ന യു എസില്‍ മരണം 39,015 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 1800 ല്‍ പരമാളുകളാണ് മരിച്ചത്. 7,38913 ആണ് ഇവിടെ സ്ഥിരീകരിച്ച ആകെ കേസുകള്‍.

ബ്രിട്ടനില്‍ 888, ഫ്രാന്‍സില്‍ 642, സ്‌പെയ്‌നില്‍ 637, ഇറ്റലിയില്‍ 482 എന്നിങ്ങനെയാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം. സ്‌പെയിനില്‍ 194,416ഉം ഇറ്റലിയില്‍ 1,75,925ഉം ഫ്രാന്‍സില്‍ 1,51,793ഉം ജര്‍മനിയില്‍ 143,724 ഉം ബ്രിട്ടനില്‍ 1,14,217ഉം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Latest