Connect with us

Sports

പിതാവിന്റെയും ഭർത്താവിന്റെയും അർഥമെന്തെന്ന് മനസ്സിലായത് ഇപ്പോൾ: ജോക്കോവിച്ച്

Published

|

Last Updated

സ്വിറ്റ്സർലാൻഡ് | കൊവിഡ് 19 ഇടവേളയില്‍ താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ലോക ഒന്നാം നമ്പര്‍ താരം നോവാക് ജോക്കോവിച്ച്. ആന്‍ഡി മുറെയുമൊത്തുള്ള രസകരമായ ഇന്‍സ്റ്റാഗ്രാം സെഷനിലാണ് ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് സംസാരിച്ചത്. “ഒരു പിതാവ്, ഭര്‍ത്താവ് എന്നതിന്റെ അര്‍ഥമെന്താണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഈ അവധി വേളയിലാണ്. ഞാന്‍ എന്റെ കുടുംബത്തിലൊരാളായത് ഇപ്പോഴാണ്. ഇതിനു മുമ്പ് എനിക്ക് ഇങ്ങനെ ഒരവസരം കിട്ടയിട്ടില്ല” താരം പറഞ്ഞു. മിക്ക സീസണും ജനുവരിയില്‍ ആരംഭിച്ച് നവംബറിലാണ് അവസാനിക്കുക. നീണ്ട കരിയറിനിടയില്‍ സ്വന്തമായി സമയം കണ്ടെത്താന്‍ കഴിയാറില്ലെന്നും താരം പറഞ്ഞു.

17 തവണ ഗ്രാന്‍ഡ്സ്ലാം വിന്നറായ ജോക്കോവിച്ച് കുടുംബവുമൊത്തുള്ള നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ടെന്നീസിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ആന്‍ഡി മുറൈക്കും ജോക്കോവിച്ചിനും കൃത്യമായി ഒരുത്തരം പറയാന്‍ കഴിഞ്ഞില്ല. കൊറോണ വൈറസ് വ്യാപനം മൂലം എല്ലാ മത്സരങ്ങളും മാറ്റിവെച്ചിരിക്കുകയാണ്. മിക്ക ടെന്നീസ് താരങ്ങളും വീട്ടില്‍ ഒറ്റക്കിരിക്കുമ്പോഴും ആരാധകരുമായി സമൂഹ മാധ്യമങ്ങള്‍ വഴി സംവാദിക്കുന്നുണ്ട്.

Latest