Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് ഇന്ത്യക്കാര്‍ കൂടി മരണപ്പെട്ടു

Published

|

Last Updated

ദമാം |  സഊദിയില്‍ കൊവിഡ് 19 ബാധിച്ച് മൂന്ന് ഇന്ത്യക്കാര്‍ മരണപെട്ടു. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പേട്ട ഇന്ത്യക്കാരുടെ എണ്ണം അഞ്ചായതായി സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മദീനയിലെ പ്രമുഖ ഹോട്ടലിലെ ജീവനക്കാരനായ പൂനെ സ്വദേശി സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന ഉത്തര്‍ പ്രദേശ് സ്വദേശിയായ ബദ്‌റെ ആലം (41), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന്‍ എന്നിവരാണ് കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നേരത്തെ കണ്ണൂര്‍ സ്വദേശി ശബ്‌നാസ് മദീനയിലും, മലപ്പുറം സ്വദേശി സഫ് വാന്‍ റിയാദിലും മരണപെട്ടിരുന്നു.

മാര്‍ച്ച് 17 വരെ ഇന്ത്യന്‍ കാര്യാലയത്തിന് ലഭിച്ച കണക്കുകള്‍ പ്രകാരം രോഗം ബാധിച്ച് 184 ഇന്ത്യാക്കാര്‍ ചികിത്സയിലാണുള്ളത് കൊവിഡ് വ്യാപനമാവുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന (+966 546103992) വാട്ട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഹെല്‍പ്പ് ലൈനുകളും ഇതിനകം പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും എംബസിവാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

Latest