Connect with us

Covid19

പത്ര, മാസികകള്‍ വിതരണം ചെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു

Published

|

Last Updated

മുംബൈ | സംസ്ഥാനത്ത് കോവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പത്രങ്ങളും മാസികകളും വീടുതോറും വിതരണം ചെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചു. തിങ്കളാഴ്ച മുതല്‍ അച്ചടി മാധ്യമങ്ങളെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പത്രങ്ങളുടെയും മാസികകളുടെയും വിതരണം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പകര്‍ച്ചവ്യാധി പടരുന്നത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും തിങ്കളാഴ്ച മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

Latest