Connect with us

Covid19

സഊദിയില്‍ ഇന്ന് അഞ്ച് മരണം; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 1,132 പേര്‍ക്ക്

Published

|

Last Updated

ദമാം | കൊവിഡ് 19 സഊദി അറേബ്യയില്‍ വ്യാപകമായി പടരുന്നു. ഇന്ന് മാത്രം അഞ്ച് മരിക്കുകയും 1132 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്ത് 8,274 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 92 പേര്‍ മരിക്കുകയും ചെയ്തതായിതായാണ് ഔദ്യോഗിക കണക്ക്. ജിസാനില്‍ 34 വയസ് പ്രായമുള്ള സ്വദേശി വനിതയും, മക്ക അല്‍ മുക്കറാമയില്‍ മൂന്ന് വിദേശികളും, ജിദ്ദയില്‍ ഒരു വിദേശിയുമാണ് ഇന്ന് മരണപ്പെട്ടത്. സഊദിയിലെ രോഗബാധിതരില്‍ 71 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 6,683 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 78 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1,329 ആയി.

രാജ്യത്ത് എറ്റവും കൂടുതല്‍ കോവിഡ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മക്കയി (1749)ലാണ്. റിയാദ് (1,490), മദീന (1,369), ജിദ്ദ (1,144), ദമാം (436), ഹഫൂഫ് (191) ഖത്തീഫ് (124), തബൂക് (119), തായിഫ് 81, ഖമീസ് മുസൈത്ത് (44), കോബാര്‍ (47) ബുറൈദ (40), ദഹ്‌റാന്‍ (31), യാമ്പു (29), ജുബൈല്‍ (44) ,ഖുലൈസ് 16, കഫ്ജി 15,അഹബ (16), അറാര്‍ (14), റാസ് താനൂറ (13), ജിസാന്‍ 9,സാംത (8), അല്‍ ഖുന്‍ഫിദ (8)), ബിഷ , അല്‍ ദരിയ ,അല്‍ ഖര്‍ജ്,നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഏഴ് പേര്‍ക്കും , അല്‍ മഖത്ത് (6), ഷരുറ (5), അഹദ് റഫിദ,അല്‍ ബഹ,മുവിയ,അര്‍ റാസ്,സബിത്അലായ, ഒനൈസ എന്നിവിടങ്ങളില്‍ നാലുപേര്‍ക്കും മുഹയില്‍ അസീര്‍(3) cസ്ഥലങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോവിഡ് പരിശോധന ശക്തമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Latest