Connect with us

Covid19

ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയാലും ജില്ലക്ക് പുറത്തേക്കുള്ള യാത്ര അനുവദിക്കില്ല: ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം | ലോക്ക്ഡൗണ്‍ ഇളവ് നല്‍കിയാലും ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ലോക്ക്ഡൗണ്‍ യാത്ര ഇളവ് നല്‍കുന്ന ജില്ലകളില്‍ ജില്ലക്ക് പുറത്തേക്ക് യാത്ര അനുവദിക്കില്ല. വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികള്‍ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേര്‍ ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക.

സെല്‍ഫ് ഡിക്ലറേഷന്‍ ഉണ്ടാകുന്നതാണ് നല്ലത്. എന്നാല്‍ നിര്‍ബന്ധമാക്കുന്നില്ല. സംസ്ഥാനാന്തര യാത്രയില്‍ സെല്‍ഫ് ഡിക്ലറേഷന്‍ വേണം. ഓഫീസുകളില്‍ പോകുന്നവര്‍ക്ക് ഓഫീസിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി. ജനങ്ങള്‍ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ഇനിയും ശ്രദ്ധിക്കണം.

 

---- facebook comment plugin here -----

Latest