Connect with us

Covid19

സംസ്ഥാനത്ത്  ഇന്ന് നാല് പേര്‍ക്ക് കൊവിഡ്: രണ്ട് പേര്‍ രോഗ മുക്തി നേടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. കണ്ണൂരില്‍ മൂന്ന് പേരും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ ദുബൈയില്‍ നിന്ന് വന്നവരും ഒരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കത്തിലൂടെയുമാണ്. ഇന്ന് രണ്ട് പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇത് രണ്ടും കാസര്‍കോട് ജില്ലയിലാണ്. സംസ്ഥാനത്ത് 140 പേരാണ് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.

 

 

---- facebook comment plugin here -----

Latest