Connect with us

Covid19

രാജ്യത്ത് കൊവിഡ് മരണം 488 ആയി; രോഗമുക്തരായത് 2014 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയി. ആകെ രോഗബാധിതരുടെ എണ്ണം 14,792 ആണ്. 12,289 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ ഉണ്ടെന്നും 2014 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 3323 രോഗബാധിതരാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്. 201 പേര്‍ മരിച്ചു. 331 പേര്‍ക്ക് രോഗം ഭേദമായി.

ഡല്‍ഹിയില്‍ 1707 പേര്‍ ചികിത്സയിലുണ്ട്. 72 പേര്‍ക്ക് രോഗം ഭേദമായി. 42 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 1355 രോഗ ബാധിതരാണ് ചികിത്സയിലുള്ളത്. 69 പേര്‍ മരിച്ചു. 69 പേര്‍ക്ക് രോഗം ഭേദമായി.