Connect with us

Covid19

സ്പ്രിംഗ്ളര്‍ കരാര്‍: സി ബി ഐ അന്വേഷണം വേണം- മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം |  സ്പ്രിംഗ്ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിന്റെ മറവില്‍ വഞ്ചനയാണ് നടന്നത്. കരാര്‍ ലാവ്‌ലിനേക്കാള്‍ വലിയ അഴിമതിയാണ്. വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സ്പ്രിംഗ്ളറിനെ കേരളത്തിലേക്ക് ക്ഷണിച്ചത് ആരാണ്?. അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകളെന്തൊക്കെയാണ്?. കരാറില്‍ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും മുല്ലപ്പള്ളി ചോദിച്ചു.

അനധികൃതമായി സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയ നടപടി സി പി എമ്മിന്റെ നയത്തിന് എതിരാണ്. ഈ വിഷയത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മുല്ലപ്പള്ളി ചോദിച്ചു.

 

 

Latest