Connect with us

Covid19

കൊവിഡ് പരിശോധനക്കായി സംസ്ഥാനത്ത് നാല് സര്‍ക്കാര്‍ ലാബുകള്‍ കൂടി ഉടന്‍

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡ് 19 പ്രതിരോധിക്കുന്നതില്‍ രാജ്യത്തിന് തന്നെ മാതൃകയായി മുന്നേറുന്ന കേരളത്തില്‍ നാല് പുതിയ പരിശോധന ലാബുകള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ നാല് മെഡിക്കല്‍ കോളജുകളിലാണ് ഉടന്‍ ലാബ് ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എറണാകുളം മെഡിക്കല്‍ കോളജിന് ഐ സി എം ആര്‍ അനുമതി ഇതിനകം തന്നെ കിട്ടിയിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളില്‍ ഉടന്‍ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ സി എം ആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ കൊവിഡ് പരിശോധിക്കുന്ന സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 11 ആയി.

എന്‍ ഐ വി ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കോവിഡ് 19 പരിശോധന നടത്തി വരുന്നത്. ഇത് കൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യ ലാബകളിലും പരിശോധന നടക്കുന്നുണ്ട്.

---- facebook comment plugin here -----

Latest