Connect with us

Kerala

സ്പ്രിംഗ്ലര്‍ കരാറില്‍ തീരുമാനം തന്റേത്; മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല: ഐ ടി സെക്രട്ടറി

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിംഗ്ലര്‍ കരാറില്‍ തീരുമാനമെടുത്തത് താനാണെന്നും മറ്റാര്‍ക്കും അതില്‍ ഉത്തരവാദിത്തമില്ലെന്നും ഐ ടി സെക്രട്ടറി എം ശിവശങ്കരന്‍. പര്‍ച്ചേസ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് വിലയിരുത്തിയിരുന്നില്ല. ഇത് തന്റെ തീരുമാനമായിരുന്നുവെന്നും ഐ ടി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നോ കരാര്‍ എന്ന ചോദ്യത്തിന് ഐ ടി സെക്രട്ടറി മറുപടി പറഞ്ഞില്ല.

തന്റെ തീരുമാനത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല. മാര്‍ച്ച് 25 മുതല്‍ ഡാറ്റ ശേഖരണം തുടങ്ങിയിരുന്നു. 24ന് സ്പ്രിംഗ്ലര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ ഉള്‍പ്പെടെ അയച്ചുതന്നിരുന്നു. ഏപ്രില്‍ രണ്ടിനാണ് ഒപ്പിട്ട് തിരിച്ച് നല്‍കുന്നത്.

സ്പ്രിംഗ്ലര്‍ ഇടപാടിനെ കുറിച്ച് മറുപടി നല്‍കേണ്ടത് ഐ ടി സെക്രട്ടറിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.