Connect with us

Kerala

അഴിമതി: കെ എം ഷാജിക്കെതിരെ എഫ് ഐ ആര്‍

Published

|

Last Updated

കണ്ണൂര്‍ | അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കെ എം ഷാജി എം എല്‍ എക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

യു ഡി എഫ് ഭരണത്തിലിരിക്കെ സ്‌കൂളിന് ഹയര്‍സെക്കന്‍ഡറി അനുവദിച്ചതിന് പ്രതിഫലമായി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ കെ എം ഷാജിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ കേസെടുക്കാന്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവായത്. കേസെടുക്കാന്‍ സ്പീക്കര്‍ മാര്‍ച്ച് 13ന് അനുമതി നല്‍കിയിരുന്നു.

പ്ലസ് ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ല്‍ സ്‌കൂള്‍ ജനറല്‍ ബോഡിയില്‍ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം സ്‌കൂള്‍ മാനേജ്മന്റെ് ഷാജിക്ക് നല്‍കിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്‌ലിംലീഗ് നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Latest