Connect with us

Covid19

മലപ്പുറം സ്വദേശിയുടെ മരണം കൊവിഡ് ബാധിച്ചല്ല; മൃതദേഹം വിട്ട് നല്‍കും: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)മരിച്ചത് കൊവിഡ് 19 വൈറസ് ബാധമൂലമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രായാധിക്യംമൂലമുള്ള ആരോഗ്യ സംബന്ധമായ മറ്റ് അസുഖത്താലാണ് മരണമെന്നും മന്ത്രി വ്യക്തമാക്കി.

ഇദ്ദേഹത്തെ മൂന്ന് തവണ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയിരുന്നുവെന്നും ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയിരുന്നതായും മന്ത്രി പറഞ്ഞു. മരണ കാരണം കൊവിഡ് അല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. എന്നാല്‍ സംസ്‌കാര ചടങ്ങുകളില്‍ കുറഞ്ഞ ആളുകളെ പങ്കെടുക്കാവു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് വീരാന്‍കുട്ടി മരിച്ചത്‌

മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ

എൺപത്തിയഞ്ച് വയസ്സുള്ള മുപ്പത് വർഷമായി ഹൃദ്രോഗത്തിനും പ്രഷറിനും തുടർച്ചയായി മരുന്നു കഴിക്കുന്ന കീഴാറ്റൂർ സ്വദേശി വീരാൻകുട്ടി മാർച്ച് 31 ന് വൈറൽ ന്യൂമോണിയ ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഏപ്രിൽ മൂന്നിന് എൻ ഐ വി ആലപ്പുഴയിൽ നിന്നും ലഭിച്ച റിസൾട്ട് പ്രകാരം കൊവിഡ് 19 പോസിറ്റീവായി. തുടർന്ന് ഏഴ്, പത്ത് തിയതികളിൽ നടത്തിയ കൊവിഡ് പരിശോധനയിൽ തുടർച്ചയായി രണ്ടു ഫലങ്ങൾ നെഗറ്റീവ് ആയതിനെെ തുടർന്ന് പതിനൊന്നിന് രോഗിയെ തുടർ നിരീക്ഷണത്തിന് വേണ്ടി സ്റ്റെപ്പ് ഡൗൺ ഐ സി യു വിലേക്ക് മാറ്റി.

 

13ന് വൈകുന്നേരം നാല് മണിക്ക് രോഗിക്ക് അതി കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്തു. ഡ്യൂട്ടി കാർഡിയോലജിസ്റ്റ് രോഗിയെ പരിശോധിക്കുകയും ഇ സി ജി െക്കോ മുതലായവ പരിശോധന നടത്തുകയും പുതുതായി രോഗിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായതായി മനസ്സിലാക്കുകയും അതിനുവേണ്ട ചികിത്സ നൽകുകയും ചെയ്തു. 13 ന് മൂന്നാം തവണയും കൊവിഡ് 19 പരിശോധനക്ക് അത് നെഗറ്റീവാകുകയും ചെയ്തു. പതിനാലിന് രോഗിക്ക് മൂത്രക്കുറവ് ഉണ്ടാകുകയും തുടർ പരിശോധനയിൽ അക്യൂട്ട് കിഡ്നി ഇൻജ്വറി ുണ്ടാവുകയും ചെയ്തതായി മനസ്സിലായി. തുടർന്ന് രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും നെഫ്രോളജിസ്റ്റുകളുടെ മെഡിക്കൽ സംഘം വരുകയും, രോഗിയെ ഡയാലിസീസ് വിധേയമാക്കുകയും ചെയ്തു.

പതിനാറിന് രോഗിക്ക് കഠിനമായ പനി ബാധിക്കുകയും തുടർ പരിശോധനയി. മൂത്രത്തിൽ പഴുപ്പ് ബാധിച്ചതായി ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് ആശുപത്രി ക്രിട്ടിക്കൽ കെയർ ടീം പരിശോധിക്കുകയും വേണ്ട ചികികത്സ നൽകുകയും ചെയ്തു. പതിനേഴിന് പരിശോധനയിൽ രോഗിക്ക് സെപ്റ്റിസീവിയ, മൾട്ടി ഓർഗൻ സിസ്ഫംഗ്,ൻ സിൻഡ്രോം ബാധിച്ചതായി മനസ്സിലാക്കി. രോഗി മരുന്നുകളോട് പ്രതികരിക്കാതെ ഇന്ന് പുലർച്ചെ നാല് മണിക്ക് മരണപ്പെട്ടു.

Latest