Connect with us

Kerala

ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മംഗലപുരം കാരമുട്ടില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ജനല്‍ഗ്ലാസ് തകര്‍ത്താണ് അക്രമി യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചത്.

സംഭവത്തില്‍ യുവതിയുടെ മുന്‍ ഭര്‍ത്താവ് വിനീഷിനെ േെപോലീസ്‌കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ വിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസിന് യുവതിയുടെ മൊഴിയെടുക്കാനായിട്ടില്ല.