Connect with us

Covid19

ചൈന കൊവിഡ് മരണ നിരക്ക് തിരുത്തിയ നടപടി മറ്റ് രാജ്യങ്ങളും പിന്തുടരേണ്ട് വരുമെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ | കൊവിഡ് മരണ കണക്കുകള്‍ പുന:പരിശോധിച്ച് തിരുത്തിയ ചൈനയുടെ നടപടി മറ്റ് രാജ്യങ്ങളും സ്വീകരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാല്‍ ഒട്ടേറെ രാജ്യങ്ങള്‍ ചൈന ചെയ്തതു പോലെ തങ്ങളുടെ കൊവിഡ്  മരണ കണക്കുകളില്‍ തിരുത്തല്‍ വരുത്തുമെന്ന് ലോകാരോഗ്യ സംഘടന.

ചൈനയിലെ വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ ദിവസം 50ശതമാനം വര്‍ധിച്ചിരുന്നു. ചൈന കൊവിഡ് മരണ കണക്കുകള്‍ പുനഃപരിശോധിച്ച് തിരുത്തിയതിന്റെ ഭാഗമായിട്ടായിരുന്നു അത്. കണക്കുകള്‍ തിരുത്തിയ ചൈനീസ് നടപടിയെ മറ്റ് രാജ്യങ്ങള്‍ സംശയത്തോടെ കണ്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞാല്‍ ഒട്ടേറെ രാജ്യങ്ങള്‍ ചൈന ചെയ്തതുപോലെ കൊവിഡ് മരണ കണക്കുകളില്‍ തിരുത്തല്‍ വരുത്തുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

“നിങ്ങളുടെ രാജ്യത്ത്കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണപ്പെട്ടവരുടെഎണ്ണവും തിട്ടപ്പെടുത്തുക എന്നത് പകര്‍ച്ചവ്യാധികാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് ഞാന്‍ കരുതുന്നത്. തങ്ങള്‍ എല്ലാവരുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയോ എന്നും തങ്ങളുടെ കണക്കുകള്‍ കൃത്യമായിരുന്നോ എന്നും അവര്‍ പുനപരിശോധിക്കും”,ലോകാരോഗ്യ സംഘടന കോവിഡ് ടെക്‌നിക്കല്‍ മേധാവിയായ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

1290 മരണങ്ങളാണ് വുഹാനില്‍പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 4636 ആയി വര്‍ധിച്ചിരുന്നു.

“വുഹാനിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ന്നതിനാല്‍ പല രോഗികളും വീടുകളിലായിരുന്നു മരിച്ചത്. മാത്രവുമല്ല രോഗികളെ പരിചരിക്കുന്ന തിരക്കുകളിലായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകി” . എല്ലാ രാജ്യങ്ങളും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമെന്നു ലോകാരോഗ്യ സംഘടന എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാനും പറഞ്ഞു.