Connect with us

Covid19

കൊവിഡ് ഫലം നെഗറ്റീവ് ആയ മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

മലപ്പുറം |രണ്ട് തവണ നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്ന ആള്‍ മരിച്ചു.
മലപ്പുറം കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85)യാണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വീരാന്‍കുട്ടി ഏറെക്കാലമായി ഹൃദയസംബന്ധവും വൃക്ക സംബന്ധവുമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.  രണ്ട് കൊവിഡ്ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മൂന്നാമത്തെ ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.

Latest