Connect with us

Covid19

മഹാമാരിയില്‍ നടുങ്ങി ലോകം; കൊവിഡ് മരണം 1,54,108 ആയി

Published

|

Last Updated

വാഷിങ്ടണ്‍ | ലോകത്താകെ കൊവിഡ് വൈറസ് കവര്‍ന്നത് ഒന്നര ലക്ഷത്തിലേറെ ജീവന്‍. 1,54,108 പേരാണ് ഇതുവരെ വൈറസ് ബാധയില്‍ മരിച്ചത് . രോഗബാധിതരുടെ എണ്ണം 22,.48,029 ആയി ഉയര്‍ന്നു. ഇതില്‍ 5,68,343 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി.

അമേരിക്കയില്‍ രോഗികള്‍ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ 2,535 പേര്‍ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണം 22,745 ആയി. രോഗബാധിതര്‍ 1.72 ലക്ഷം കടന്നു. സ്‌പെയ്‌നില്‍ മരണം 20,000 കടന്നു. രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാന്‍സില്‍ 18,641 പേരും ബ്രിട്ടണില്‍ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു.

വൈറസിന്റെ പ്രഭാവ കേന്ദ്രമായ ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,290 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വുഹാനിലെ മരണസംഖ്യയില്‍ ചൈന തിരുത്തല്‍ വരുത്തിയതാണ് ഇതിന് കാരണം. ഇതോടെ ആകെ മരണം 4,632 ആയി ഉയര്‍ന്നു. അതേസമയം 150ല്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളത്. 78000 ത്തോളം പേര്‍ക്ക് രോഗം ഭേദമായി.

4,000 ത്തോളം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ജര്‍മനയില്‍ മരണം 4,300 കടന്നു. ബെല്‍ജിയത്തില്‍ മരണം 5,000 കടന്നു. ഇറാനില്‍ മരണസംഖ്യ 4,958 ആയി. ബ്രസീലില്‍ 2.000ത്തിലേറെ പേര്‍ മരിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ പതിനെട്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 13,835 രോഗികളാണുള്ളത്.

---- facebook comment plugin here -----

Latest