Connect with us

Gulf

സഊദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 7,142 ആയി

Published

|

Last Updated

ദമാം | സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 762 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7,142 ആയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 4 പേര്‍ മരിക്കുകയും ചെയ്തു.

സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 6,006 പേര്‍ ചികിത്സയിലാണ്. ഇവരില്‍ 74 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പുതുതായി 59 പേര്‍ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 1049 ആയി ഉയര്‍ന്നിട്ടുണ്ട്.

ജിദ്ദയില്‍ രണ്ട് പേരും മക്കയിലും തബൂക്കിലും ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. 41 വയസ്സിനും 82 വയസ്സിനും ഇടയിലുള്ളവരാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി.

വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മക്കയിലാണ്. 325 പേര്‍ക്ക്. മദീന (197), ജിദ്ദ (142), അല്‍ഹുഫുഫ് (35), റിയാദ് (24), ദമ്മാം (18), ജുബൈല്‍(4), ത്വാഇഫ് (3), അല്‍ മുയാ (2), ബിഷ (2), അല്‍ ഖോബര്‍ (2), എന്നിവിടങ്ങളിലും മെയ്‌സന്‍,യാമ്പു,ജിസാന്‍, റാസ് തനൂറ,അല്‍മസ്ഹാഫ്,ഖാമിസ് മുഷൈത്,നജ്‌റാന്‍,അല്‍കുന്‍ഫുദ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം കണ്ടെത്തിയത്.

Latest